ശബരിമലയിൽ സംസ്ഥാന സർക്കാർ കൈക്കൊണ്ടത് ഏറ്റവും ലജ്ജാകരമായ നിലപാടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കൊല്ലം : ശബരിമലയിൽ സംസ്ഥാന സർക്കാർ കൈക്കൊണ്ടത് ഏറ്റവും ലജ്ജാകരമായ നിലപാടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.എന്‍ഡിഎ മഹാസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റുകാർ സംസ്ക്കാരത്തെയും,വിശ്വാസത്തെയും ബഹുമാനിക്കുന്നവരല്ല.എന്നാൽ ഇത്രയും അറപ്പും,വെറുപ്പും തോന്നുന്ന നിലപാട് കേരള സർക്കാർ എടുക്കുമെന്ന് ആരും കരുതിയില്ല.അതേ സമയം ഇക്കാര്യത്തിൽ കോൺഗ്രസിന്റെ നിലപാട് വ്യത്യസ്തമാണ്.ഓരോ ദിവസവും,ഓരോ നിലപാടാണ് അവർക്ക് .പത്തനംതിട്ടയിലും,പാർലമെന്റിലും പറയുന്നത് രണ്ട് തരത്തിലാണ്.

എന്നാൽ ബിജെപിയുടെ നിലപാട് വ്യക്തമാണ്.കേരളത്തിലെ സംസ്ക്കാരത്തോടൊപ്പം നിലനിൽക്കുകയെന്ന നിലപാട് എടുക്കുന്നത് തന്നെ ബിജെപിയാണ്.ശക്തിയും,ഭക്തിയും സമന്വയിക്കുന്ന നാടാണ് കേരളം.ഇന്ത്യൻ സംസ്ക്കാരത്തെയും,വിശ്വാസങ്ങളെയും തകർക്കാനുള്ള ശ്രമമാണ് കമ്മ്യൂണിസ്റ്റുകാർ നടത്തുന്നത്. കേന്ദ്രസർക്കാർ കേരള ജനതയുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമ്പോൾ എൽ ഡി എഫും,യു ഡി എഫും അഴിമതിയുടെയും,കെടുകാര്യസ്ഥതയുടെയും തടവിലാക്കുകയാണ് ജനങ്ങളെ.ലിംഗ നീതിയ്ക്ക് വേണ്ടി വീരവാദം മുഴക്കുന്ന കോൺഗ്രസും,കമ്മ്യൂണിസ്റ്റും എന്തിനാണ് മുത്തലാഖ് ബില്ലിനെ എതിർക്കുന്നത്.അത് ഇരട്ടത്താപ്പല്ലെ.സാമ്പത്തിക സംവരണ ബിൽ ഐതിഹാസികമായ ബിൽ.പാവപ്പെട്ടവരുടെ സ്വപ്നം യാഥാർത്ഥ്യമാക്കാനായി കൊണ്ടുവന്ന ആ ബില്ലിനെ കണ്ണടച്ച് എതിർത്തത് മുസ്ലീം ലീഗാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story