ഉറി' ദ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മുന്നിൽ തകർന്നടിഞ്ഞു ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റർ

ഉറി' ദ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മുന്നിൽ തകർന്നടിഞ്ഞു ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റർ ,ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ചിത്രം 100 കോടി ക്ലബ്ബിലേക്ക് എത്തുമെന്ന് പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രമേയമായി ഒരുക്കിയ ചിത്രമാണ് ഇത്. മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് തീയേറ്ററില്‍ നിന്ന് ലഭിക്കുന്നത്. അതായത്, അഞ്ച് ദിവസം കൊണ്ട് തന്നെ 50 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ആവേശതിരയൊരുക്കിയിരിക്കുകയാണ് ഈ ചിത്രം കാണികളുടെ മനസില്‍. ആകെ മൊത്തം 63.54 കോടി രൂപയാണ് നിലവില്‍ ചിത്രം നേടിയിരിക്കുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം 7.73 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ ഇതോടെ ചിത്രം ഉടന്‍ 100 കോടി ക്ലബ്ബിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന് തീയേറ്ററില്‍ വന്‍ മുന്നേറ്റം നടത്താനാകുന്നില്ല. മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ ജീവിതമാണ് അനുപം ഖേര്‍ നായകനായ ചിത്രം പറയുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story