കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരെ ഒഴിവാക്കിയത് സംബന്ധിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരെ ഒഴിവാക്കിയത് സംബന്ധിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എംപാനല്‍ ജീവനക്കാരുടെ നിയമനത്തിനെതിരെ പി.എസ്.എസി ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.നിയമനം സംബന്ധിച്ച് വ്യക്തമായ നിയമങ്ങള്‍…

കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരെ ഒഴിവാക്കിയത് സംബന്ധിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എംപാനല്‍ ജീവനക്കാരുടെ നിയമനത്തിനെതിരെ പി.എസ്.എസി ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.നിയമനം സംബന്ധിച്ച് വ്യക്തമായ നിയമങ്ങള്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ പിന്‍വാതില്‍ വഴിയുള്ള നിയമനം തെറ്റാണന്നാണ് പി.എസ്.സി വിശദീകരിച്ചത്.
ഒഴിവുകള്‍ ക്യത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട ശേഷം 1421 പേര്‍ പുതുതായി ജോലിയില്‍ പ്രവേശിച്ചുവെന്നുമാണ് കെ.എസ്.ആര്‍.ടി.സി കോടതിയെ അറിയിച്ചിട്ടുള്ളത്. നിലവില്‍ 3941 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിയിട്ടുണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സി വ്യകതമാക്കി.