ശബരിമലയിൽ സ്ത്രീകളെ കയറ്റിയത് പിണറായി വിജയൻ്റെ ബുദ്ധിയാണെന്ന് കരുതുന്നില്ല' മറ്റാരുടെയോ ബുദ്ധി ഇതിൽ പ്രവർത്തിച്ചിട്ടുണ്ട്

: ശബരിമലയിൽ കയറിയ രണ്ട് നശൂലങ്ങൾക്ക് സ്വന്തം വീട്ടിൽ പോലും കയറാനാവുന്നില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശേൻ. ശബരിമലയിൽ യുവതികൾ കയറില്ലെന്നാണ് വിശ്വാസം. എന്നാൽ അതിന്റെ പേരിൽ സമരം ചെയ്യുന്നത് ശരിയല്ലെന്നും വെള്ളാപ്പളളി പറഞ്ഞു.

ശബരിമലയിൽ സ്ത്രീകളെ കയറ്റിയത് പിണറായി വിജയൻ്റെ ബുദ്ധിയാണെന്ന് കരുതുന്നില്ല. മറ്റാരുടെയോ ബുദ്ധി ഇതിൽ പ്രവർത്തിച്ചിട്ടുണ്ട്. ശബരിമല സമരത്തിന്റെ പേരിൽ കേരളത്തിൽ യുഡിഎഫിന് സ‍ർവ്വ നാശം സംഭവിക്കും. അവർ തകർന്നടിയും. യുവതി പ്രവേശന വിഷയത്തിൽ സർക്കാരിന് പാളിച്ചകൾ സംഭവിച്ചു.

ശബരിമല വിഷയത്തിൽ സമവായ ചർച്ചക്ക് ക്ഷണിച്ചാൽ പങ്കെടുക്കും. എസ്എൻഡിപിയ്ക്ക് ഇനി ഒരു രാഷ്ട്രീയ പാർട്ടിയോടും മമതയോ വിദ്വേഷമോ ഉണ്ടാകില്ല. ബിഡിജെഎസുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ബിഡിജെഎസിന്‍റെ തീരുമാനങ്ങളിൽ എസ്എൻഡിപി ഇടപെടില്ലെന്നും വെള്ളാപ്പളളി പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story