ഇന്ത്യയുടെ ആവനാഴിയിലേയ്ക്ക് പുതിയ ആയുധം 'വജ്ര 9'

സൈനിക ശക്തിയിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയുടെ ആവനാഴിയിലേയ്ക്ക് പുതിയ ആയുധം വജ്ര 9.മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ലാർസൻ ആന്റ് ടർബോ നിർമ്മിക്കുന്ന വജ്ര…

സൈനിക ശക്തിയിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയുടെ ആവനാഴിയിലേയ്ക്ക് പുതിയ ആയുധം വജ്ര 9.മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ലാർസൻ ആന്റ് ടർബോ നിർമ്മിക്കുന്ന വജ്ര സൗത്ത് കൊറിയയിലെ കെ 9 തണ്ടറിന്റെ വക ഭേദമാണ്. ലോകത്തെ ഏറ്റവും മികച്ച സെൽഫ് പ്രൊപ്പൽഡ് ഹൊവിറ്റ്സറാണ് കെ 9 തണ്ടർ.എല്ലാ തരത്തിലുള്ള യുദ്ധമുഖങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്ന ടാങ്കിൽ അത്യാധുനിക 152 എം എം /52 കാലിബർ ഹൊവിറ്റ്സർ തോക്കുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.

നിലവിൽ സൈനിക സേവനം നടത്തുന്നതിൽ ഏറ്റവും മികച്ചതെന്ന് പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തിയ ടാങ്കാണ് വജ്ര കെ 9 തണ്ടർ.പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളിലും കാട് ,മഞ്ഞ്,മരുഭൂമി തുടങ്ങിയ പ്രദേശങ്ങളിലും മാരകമായ അക്രമ ശേഷിയോടെ പ്രവർത്തിക്കാൻ വജ്രയ്ക്ക് കഴിയും. ഇന്ത്യൻ,നാറ്റോ സ്റ്റാൻഡേർഡുകൾക്ക് അനുസൃതമായി ഫയറിംഗ് നടത്താൻ കഴിവുള്ള ടാങ്കുകൾ രാജസ്ഥാൻ മരുഭൂമിയിലും ഉപയോഗിക്കാൻ കഴിയും.

4500 കോടി ചെലവിൽ 42 മാസ കാലയളവിൽ 100 ടാങ്കുകൾ ഇന്ത്യൻ സൈന്യത്തിനു കൈമാറും.10 ടാങ്കുകൾ സൗത്ത് കൊറിയയിൽ നിന്നെത്തിക്കാനും മറ്റുള്ളവ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനുമാണ് പദ്ധതി.ഇതിനായി ഉപയോഗിക്കുന്ന പകുതിയോളം സാമഗ്രികളും തദ്ദേശീയമായി നിർമ്മിച്ചതാണെന്നുള്ളതും എടുത്ത് പറയേണ്ടതാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story