മസാല ഊത്തപ്പം തയ്യാറാക്കാം

ചേരുവകള്‍ പച്ചരി- ഒരുകപ്പ് ഉഴുന്ന്- അരക്കപ്പ് സവാള ചെറുതായരിഞ്ഞത്- ഒരു കപ്പ് തക്കാളി ചെറുതായരിഞ്ഞത്- ഒരു കപ്പ് ആവിയില്‍ വേവിച്ച കോണ്‍- ഒരു കപ്പ് കാപ്‌സികം ചെറുതായരിഞ്ഞത്-…

ചേരുവകള്‍

പച്ചരി- ഒരുകപ്പ്
ഉഴുന്ന്- അരക്കപ്പ്
സവാള ചെറുതായരിഞ്ഞത്- ഒരു കപ്പ്
തക്കാളി ചെറുതായരിഞ്ഞത്- ഒരു കപ്പ്
ആവിയില്‍ വേവിച്ച കോണ്‍- ഒരു കപ്പ്
കാപ്‌സികം ചെറുതായരിഞ്ഞത്- ഒരു കപ്പ്
മല്ലിയില- അര കപ്പ്
പച്ചമുളക്- ഒരെണ്ണം (ചെറുതായരിഞ്ഞത്)
പഞ്ചസാര- ഒരു ടീസ്പൂണ്‍
ബേക്കിംഗ് സോഡ-അര ടീസ്പൂണ്‍
എണ്ണ-ആവശ്യത്തിന്
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്നവിധം

അരിയും ഉഴുന്നും പ്രത്യേകം പ്രത്യേകം കഴുകി അരിച്ചു വാരി പ്രത്യേകം പാത്രത്തിലാക്കി നാലു മണിക്കൂര്‍ കുതിരാനായി വയ്ക്കുക.ഇവ രണ്ടും ഒരു മിക്‌സി ജാറിലാക്കി അരക്കപ്പ് വെള്ളവും ചേര്‍ത്ത് അരച്ച് കട്ടിയായ മാവാക്കി വയ്ക്കുക. ഇതൊരു വലിയ ചരുവത്തിലേക്ക് പകരുക. ഇതില്‍ പഞ്ചസാരയും ബേക്കിംഗ് സോഡയും ചേര്‍ത്ത് ചൂടുള്ള പ്രതലത്തില്‍ മൂന്നുമണിക്കൂര്‍ വയ്ക്കുക. മാവ് പുളിച്ച് നന്നായി പൊങ്ങിയിരിക്കണം. വേണമെങ്കില്‍ അല്പം വെള്ളം കൂടി ഒഴിക്കാം. മാവ് നന്നായിളക്കുക. ഉപ്പിട്ട് ഇളക്കുക. ഒരു മിക്‌സിംഗ് ബൗളില്‍ സവാള, തക്കാളി, കാപ്‌സിക്കം ,പച്ചമുളക്, മല്ലിയില എന്നിവ ചെറുതായരിഞ്ഞിട്ട് കോണും ചേര്‍ത്ത് ഇളക്കി വയ്ക്കുക. ഒരു നോണ്‍സ്റ്റിക്ക് ദോശ പാനില്‍ എണ്ണ തേച്ച് അടുപ്പത്തുവച്ച് ചൂടാക്കി അല്പം വെള്ളം തളിക്കുക. ഇനി ഒരു തവി മാവ് ഒഴിച്ച് നാലിഞ്ച് വൃത്തത്തില്‍ പരത്തുക. മീതെ പച്ചക്കറികള്‍ യോജിപ്പിച്ച് വച്ചതില്‍ കുറേശ്ശെ വിതറി രണ്ടുമിനിട്ട് വേവിച്ച് മറിച്ചിട്ട് ബട്ടര്‍ ഒഴിച്ച് വാങ്ങുക.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story