Begin typing your search above and press return to search.
ഇടതുപക്ഷ സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി കോഴിക്കോട് കോംട്രസ്റ്റ് തൊഴിലാളികള്‍
കോഴിക്കോട്: ഇടതുപക്ഷ സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി കോഴിക്കോട് കോംട്രസ്റ്റ് തൊഴിലാളികള്‍. നിലവില്‍ ലഭിക്കുന്ന തുച്ഛമായ അനൂകൂല്യങ്ങള്‍ക്ക് പോലും തൊഴിലാളികള്‍ക്ക് അര്‍ഹതയില്ലെന്ന വ്യവസായ മന്ത്രി ഇപി ജയരാജന്റെ നിലപാടിനെതിരെ ഇടതുപക്ഷ തൊഴിലാളി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.ഫാക്ടറി അടച്ചുപൂട്ടിയതോടെ ഇടക്കാലാശ്വാസമായി തൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന 5000 രൂപപോലും നല്‍കേണ്ട എന്നതാണ് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്റെ നിലപാട് . ഇതിനെതിരെ സിപിഐ യുടെ തൊഴിലാളി സംഘടനയായ എഐടിയുസി അടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട് .ബിഎംഎസ് , ഐഎന്‍ടിയുസി, എഐടിയുസി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാനാണ് തീരുമാനം .
Next Story