ചിക്കന്‍ ബര്‍ഗര്‍ തയ്യാറാക്കിയാലോ !
വേണ്ട ചേരുവകൾ
ചിക്കന്‍ വേവിച്ച് പൊടിച്ചത്-2 കപ്പ്
സവാള-ഒരെണ്ണം
പച്ചമുളക് -2 എണ്ണം
ഇഞ്ചി-ഒരു കഷണം
വെളുത്തുള്ളി-3 അല്ലി
മുളകുപൊടി-ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-കാല് ടീസ്പൂണ്‍
മസാലപ്പൊടി - അര ടീസ്പൂണ്‍
മല്ലിയില-കുറച്ച്
റൊട്ടിപ്പൊടി-ഒരു കപ്പ്
മുട്ട -1
എണ്ണ-വറുക്കാന്‍
മൈദ -അര കപ്പ്
ബര്‍ഗര്‍ ബണ്‍, ബട്ടര്‍, കാബേജ് ഇല, തക്കാളി, വെള്ളരിക്ക, സവാള, മയോനൈസ്, ചീസ് കഷണം.
തയ്യാറാക്കുന്ന വിധം
വേവിച്ച ചിക്കനില്‍ രണ്ടു മുതല്‍ പത്തു വരെയുള്ള ചേരുവകള്‍ ചെറുതായി അരിഞ്ഞു ചേര്‍ക്കുക. ഇത് കുഴച്ച് കട്ലറ്റ് പരുവത്തിനെടുത്ത് മൈദയില്‍ മുക്കി, മുട്ടയില്‍ മുക്കി, ബ്രഡ് പൊടിയില്‍ പൊതിഞ്ഞ് വറുത്തെടുക്കുക. ബണ്‍ രണ്ടായി മുറിക്കുക. ബണ്ണില്‍ ബട്ടറും മയോനൈസും പുരട്ടുക. കാബേജ് ഇല വയ്ക്കുക. അതിന്റെ മുകളില്‍ തക്കാളി, വെള്ളരി, സവാള എന്നിവ വയ്ക്കുക. അതിന്റെ മുകളില്‍ ചിക്കന്‍ കട്ലറ്റ് വയ്ക്കുക. മുകളില്‍ ചീസ് കഷണം വയ്ക്കുക. പകുതി ബണ്‍ മുകളില്‍ വയ്ക്കുക.