കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കി ഇന്‍സ്റ്റാഗ്രാം: പുതിയ ഫീച്ചര്‍ സെന്‍സിറ്റീവ് സ്‌ക്രീന്‍ അവതരിപ്പിച്ചു
അപകടകരമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കുന്ന സെന്‍സിറ്റീവ് സ്‌ക്രീന്‍ എന്ന ഫീച്ചര്‍ ഇന്‍സ്റ്റന്റ് ഗ്രാം അവതരിപ്പിച്ചു. ആക്രമണ സ്വഭാവമുള്ള രംഗങ്ങളും ഉപദ്രവമേല്‍പ്പിക്കുന്നതും പ്രകോപനപരമായതുമായ ഉള്ളടക്കങ്ങള്‍ തടയുന്നതാണ് പുതിയ ഫീച്ചര്‍. ഇന്‍സ്റ്റഗ്രാമിലെ…

അപകടകരമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കുന്ന സെന്‍സിറ്റീവ് സ്‌ക്രീന്‍ എന്ന ഫീച്ചര്‍ ഇന്‍സ്റ്റന്റ് ഗ്രാം അവതരിപ്പിച്ചു. ആക്രമണ സ്വഭാവമുള്ള രംഗങ്ങളും ഉപദ്രവമേല്‍പ്പിക്കുന്നതും പ്രകോപനപരമായതുമായ ഉള്ളടക്കങ്ങള്‍ തടയുന്നതാണ് പുതിയ ഫീച്ചര്‍.
ഇന്‍സ്റ്റഗ്രാമിലെ സെര്‍ച്ച്,റെക്കമെന്റേഷന്‍, ഹാഷ്ടാഗ് എന്നിവയില്‍ അവതരിപ്പിക്കപ്പെടുന്ന മുറിവേല്‍പ്പിക്കുന്നതും ഉപദ്രവകരമാകുകയും ചെയ്യുന്ന ചിത്രങ്ങള്‍ കുട്ടികളില്‍ മാനസികമായി പ്രയാസമുണ്ടാക്കുന്നെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇത്തരം പശ്ചാത്തലമുള്ള ചിത്രങ്ങള്‍ ഒഴിവാക്കാനാണ് സെന്‍സിറ്റീവ് സ്‌ക്രീന്‍ ഉപയോഗപ്പെടുക.
സെന്‍സിറ്റീവ് സ്‌ക്രീന്‍ ചിത്രങ്ങള്‍ ഫില്‍റ്ററിങ്ങ് സംവിധാനം ഉപയോഗിച്ച് അനാരോഗ്യകരമായ ഉള്ളടക്കങ്ങളെ ഒഴിവാക്കുന്നു.ഇതിലൂടെ ആത്മഹത്യ, സ്വയംപീഡനം തുടങ്ങിയ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയുമെന്ന് ഇന്‍സ്റ്റാഗ്രാമിന്റെ ടെക്്‌നിക്കല്‍ വിഭാഗം അറിയിച്ചു