മു​ഖ്യ​മ​ന്ത്രി​ക്കു നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം

February 22, 2019 0 By Editor

കാ​സ​ര്‍‌​ഗോ​ഡ്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കാസർകോട്ട് ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. ജി​ല്ല​യി​ലെ പൊ​യി​നാ​ച്ചി​യി​ല്‍ വ​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു നേ​രെ കോ​ണ്‍​ഗ്ര​സ്- യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്.
പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ഇ​ട​പെ​ട്ട് നീ​ക്കി. കാസർകോട്ട് പു​തു​താ​യി നി​ര്‍​മി​ക്കു​ന്ന സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ച ശേ​ഷം അ​ടു​ത്ത പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​കു​ന്ന​തി​നി​ടെ​യാ​യിരുന്നു കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം.