350 കിലോ തൂക്കമുള്ള സ്രാവിനെ പിടികൂടിയ മല്‍സ്യതൊഴിലാളി യു.എ.ഇയില്‍ നിയമകുരുക്കില്‍

350 കിലോ തൂക്കമുള്ള സ്രാവിനെ പിടികൂടിയ മല്‍സ്യതൊഴിലാളി യു.എ.ഇയില്‍ നിയമകുരുക്കില്‍. സ്രാവ് ഗര്‍ഭിണി ആയിരുന്നുവെന്നും നിയമം ലംഘിച്ചാണ് ഇതിനെ പിടികൂടിയതെന്നും ചൂണ്ടിക്കാട്ടി പരിസ്ഥിതി സംരക്ഷകര്‍ രംഗത്തുവന്നതോടെയാണ് മല്‍സ്യതൊഴിലാളി…

350 കിലോ തൂക്കമുള്ള സ്രാവിനെ പിടികൂടിയ മല്‍സ്യതൊഴിലാളി യു.എ.ഇയില്‍ നിയമകുരുക്കില്‍. സ്രാവ് ഗര്‍ഭിണി ആയിരുന്നുവെന്നും നിയമം ലംഘിച്ചാണ് ഇതിനെ പിടികൂടിയതെന്നും ചൂണ്ടിക്കാട്ടി പരിസ്ഥിതി സംരക്ഷകര്‍ രംഗത്തുവന്നതോടെയാണ് മല്‍സ്യതൊഴിലാളി കുടുങ്ങിയത്. പിടികൂടിയ സ്രാവ് ഗര്‍ഭിണി ആയിരുന്നെന്നും ചൂണ്ടിക്കാട്ടി യു.എ.ഇയിലെ തന്നെ പരിസ്ഥിതി വാദികള്‍ രംഗത്തെത്തി. സ്രാവില്‍ നിന്ന് 16 ഭ്രൂണം കണ്ടെത്തിയെന്നും ഇവര്‍ പറയുന്നു. നിയമോപദേശം തേടിയാണ് താന്‍ പിടികൂടിയതെന്നും മല്‍സ്യതൊഴിലാളിയും വാദിക്കുന്നു.

ഫുജൈറയിലെ ഈദ് സുലൈമാന്‍ എന്ന 50 കാരനാണ് കഴിഞ്ഞദിവസം 350 കിലോയുള്ള സ്രാവിനെ പിടികൂടിയത്. ബുള്‍ ഷാര്‍ക്ക് വിഭാഗത്തില്‍ പെടുന്ന ഈ സ്രാവ് മറ്റ് മല്‍സ്യങ്ങളെ തിന്ന് തീര്‍ക്കുന്നതിനാല്‍ മേഖലയിലെ മല്‍സ്യതൊഴിലാളികള്‍ക്ക് മീന്‍ കിട്ടുന്നില്ല എന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇയാള്‍ സ്രാവിനെ പിടിക്കാന്‍ ഇറങ്ങിയത്

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story