ഇന്ത്യന്‍ സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ച്‌ എ.കെ ആന്‍റണി

ഇന്ത്യന്‍ സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ച്‌ എ.കെ ആന്‍റണി

February 26, 2019 0 By Editor

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകരക്യാമ്പുകൾ ആക്രമിച്ച ഇന്ത്യന്‍ സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ച്‌ മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്‍റണി. പാകിസ്ഥാന്‍ എത്ര അനുഭവിച്ചാലും പാഠം പഠിക്കാത്ത രാജ്യമാണെന്നും എ.കെ ആന്‍റണി പറഞ്ഞു. പാകിസ്ഥാന്‍ സ്വന്തം മണ്ണില്‍ നിന്നും ഭീകരരെ അയക്കുന്നത് അവസാനിപ്പിക്കണമെന്നും ഈ തിരിച്ചടി പാഠമായെടുക്കണമെന്നും എ.കെ ആന്‍റണി പറഞ്ഞു.

വ്യോമസേനയിലെ ധീരരെ അഭിനന്ദിക്കുന്നുവെന്നും അവരെ ഞാന്‍ സല്യൂട്ട് ചെയ്യുന്നെന്നും പറഞ്ഞ എകെ ആന്‍റണി, അഭിനന്ദനം സൈന്യത്തിനാണെന്നും വ്യോമസേനയുടെ നീക്കത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.