
സൈനികരോട് പൂർണ്ണ സജ്ജരായിരിക്കാൻ നിർദ്ദേശം ; അവധിക്ക് പോയ സൈനികരെ തിരികെ വിളിക്കുന്നു ”ശ്രീനഗർ വിമാനത്താവളത്തിന്റെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു
February 27, 2019അതിർത്തിയിൽ കാര്യങ്ങൾ കൂടുതൽ സങ്കീർമാകുമ്പോഴും സുസജ്ജമായി ഇന്ത്യൻ സൈന്യം. സൈനികരോട് പൂർണ്ണ സജ്ജരായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമെ മുഴുവൻ സൈനികരെയും സേന തിരിച്ചുവിളിച്ചിട്ടുണ്ട്. പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ സൈനിക മേധാവികളുടെ യോഗം വിളിച്ചു.
അതോടൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും വിവധ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മേധാവിയുമായും അടിയന്തിര ചർച്ചകൾ നടത്തി. അതേസമയം, ശ്രീഗനർ വിമാനത്താവളത്തിന്റെ പൂർണ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തിട്ടുണ്ട്. പഠാന്‍കോട്ട് – ജമ്മുദേശീയപാതയുടെ നിയന്ത്രണവും സൈന്യം ഏറ്റെടുത്തു.