ദൈവം ഒന്നു മാത്രം ,ജ്ഞാനികൾ പല പേരിൽ വിളിക്കുന്നു ; മതത്തിനെതിരെയല്ല , ഭീകരവാദത്തിനെതിരെയാണ് ഇന്ത്യയുടെ പോരാട്ടം ; സുഷമാ സ്വരാജ്

അബുദാബി : ലോകത്തിനു മുന്നിൽ ദൈവം ഒന്നേയുള്ളൂ , ജ്ഞാനികൾ പല പേരിൽ വിളിക്കുന്നു എന്ന് മാത്രമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. മതത്തിനെതിരെയല്ല ഭീകരവാദത്തിനെതിരെയാണ് ഇന്ത്യയുടെ പോരാട്ടമെന്ന്…

അബുദാബി : ലോകത്തിനു മുന്നിൽ ദൈവം ഒന്നേയുള്ളൂ , ജ്ഞാനികൾ പല പേരിൽ വിളിക്കുന്നു എന്ന് മാത്രമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. മതത്തിനെതിരെയല്ല ഭീകരവാദത്തിനെതിരെയാണ് ഇന്ത്യയുടെ പോരാട്ടമെന്ന് . ഭീകരവാദത്തിന് മതമില്ല. അതിർത്തി കടന്നുള്ള ഭീകരതയ്ക്കെതിരെ പാകിസ്ഥാൻ ശക്തമായ നടപടി എടുക്കണമെന്നും, ഇസ്ലാമിക രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര ഉച്ചകോടിയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. ഭീകരത പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും സുഷമ സ്വരാജ് പറഞ്ഞു.

പതിനെട്ടര കോടി വരുന്ന മുസ്ലീം സമൂഹം ഉള്‍പ്പെടുന്ന 130 കോടി ഇന്ത്യക്കാരുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അഭിവാദ്യം നിങ്ങളെ അറിയിക്കുന്നു.ഏതു തരത്തിലുള്ള ഭീകരവാദവും മതത്തെ വളച്ചൊടിക്കലാണ് . വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യയില്‍ മുസ്ലീം സഹോദരങ്ങള്‍ വളരെ ഐക്യത്തോടെയാണ് ജീവിക്കുന്നത്. എന്നാല്‍ അവരില്‍ വളരെ ചുരുക്കം ചിലര്‍ മാത്രം ചില തീവ്രശക്തികളുടെ പിടിയിൽ അകപ്പെട്ടിരിക്കുന്നു.ഭീകരവാദികൾക്ക് സഹായം നൽകുന്ന രാജ്യങ്ങൾ അത് നിർത്തണമെന്നും സുഷമ സ്വരാജ് പറഞ്ഞു

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story