തീവ്രവാദികള്‍ക്ക് ജമ്മു കശ്മീര്‍ ജമാ അത്തെ ഇസ്ലാമി പണം നൽകി; ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സർക്കാർ കണ്ടുകെട്ടിയേക്കും

March 2, 2019 0 By Editor

തീവ്രവാദികള്‍ക്ക് ജമ്മു കശ്മീര്‍ ജമാ അത്തെ ഇസ്ലാമി പണം നൽകി; ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സർക്കാർ കണ്ടുകെട്ടിയേക്കും ,ജമ്മു കശ്മീരുകാര്‍ക്ക് പ്രത്യേക അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 എ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണനയിലിരിക്കെ, ജമാ അത്തെ ഇസ്ലാമി നേതാക്കളെ കൂട്ടത്തോടെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. ജമാ അത്തെ തലവന്‍ അബ്ദുള്‍ ഹമീദ് ഫയാസിനെയും വക്താവ് സഹിദ് അലിയെയും തടങ്കലിലാക്കി. നൂറിലധികം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.400 സ്‌കൂളുകളും 350 പള്ളികളും 1000 മദ്രസ്സകളും ഇതനുസരിച്ച്‌ പൂട്ടും. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനും നടപടികളെടുക്കും. സംഘടിത കുറ്റകൃത്യ നിരോധന നിയമമായ യു.എ.പി.എ. അനുസരിച്ചാണ് ജമാ അത്ത് ഇസ്ലാമി പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കുന്നത്.