
ബാലാകോട്ട് വ്യോമാക്രമണത്തില്‍ 250ലേറെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് അമിത് ഷാ
March 4, 2019ബാലാകോട്ട് വ്യോമാക്രമണത്തില്‍ 250ലേറെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് ബി.ജെ.പി കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം പരാമര്‍ശിക്കുന്നത്. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു അമിത് ഷായുടെ പരാമര്‍ശങ്ങള്‍. അതേസമയം വ്യോമാക്രമണത്തിന്റെ തെളിവുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.