കോട്ടയത്ത് വഴിയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; രണ്ടുപേർ മരിച്ചു

March 4, 2019 0 By Editor

കോട്ടയം ഏറ്റുമാനൂരിൽ കാര്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. പേരുർ സ്വദേശികളായ അന്നു (19), നീന (16) എന്നീ സഹോദരിമാരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട ഇവരുടെ അമ്മയെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.കാര്‍ നിയന്ത്രണം വിട്ട് വഴിയാത്രക്കാരായ അമ്മക്കും മക്കള്‍ക്കുമിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് കാര്‍ ഒരു മരത്തില്‍ ഇടിച്ചുനിന്നു. മൂന്ന് പേരെയും നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സഹോദരിമാരുടെ ജീവന്‍ രക്ഷിക്കാനായില്ല.