
ത്രാലില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
March 5, 2019ജമ്മു കശ്മീരിലെ ത്രാലിൽ സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് മുതൽ ആണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത് . ഒളിച്ചിരുന്ന ഭീകരർ സൈനികർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ഭീകരരെ സൈന്യം വളഞ്ഞതായാണ് സൂചന.