ഡല്‍ഹിയില്‍ ആംആദ്മിയുമായി സഖ്യത്തിനില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ആംആദ്മി പാര്‍ട്ടിയുമായി സഖ്യം വേണ്ട എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഡിപിസിസിയുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ആംആദ്മിയുമായുള്ള സഖ്യ സാധ്യത കോണ്‍ഗ്രസ് ഉപേക്ഷിച്ചതെന്നാണ് വിവരം.കോണ്‍ഗ്രസ്-ആംആദ്മി സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡിപിസിസി അംഗങ്ങളുടെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ആംആദ്മിയുമായി സഖ്യം വേണ്ട എന്ന തീരുമാനമുണ്ടായത്. ഡിപിസിസി അംഗങ്ങളില്‍ ഭൂരിഭാഗവും സഖ്യത്തെ എതിര്‍ത്തതായാണ് വിവരം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story