
രാജ്യസുരക്ഷ അപകടത്തിലാക്കിയത് മോദിയെന്ന് എ.കെ ആന്‍റണി
March 5, 2019രാജ്യസുരക്ഷ അപകടത്തിലാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും യു.പി.എ സര്‍ക്കാര്‍ അല്ലെന്നും മുന്‍പ്രതിരോധ മന്ത്രി എ.കെ. ആന്റണി. കമ്മീഷന്‍ മോഹിച്ച് കോണ്‍ഗ്രസാണ് റഫാല്‍ ഇടപാട് വൈകിച്ചതെന്ന മോദിയുടെ ആരോപണം നുണപ്രചാരണമാണ്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ച തടസ്സവാദത്തെ തുടര്‍ന്ന് തനിക്ക് നിയോഗിക്കേണ്ടി വന്ന കമ്മീഷന്റെ അന്വേഷണം പൂര്‍ത്തിയാവാന്‍ കാലതാമസമെടുക്കുക മാത്രമാണ് ഉണ്ടായതെന്നും ആന്റണി വിശദീകരിച്ചു.
റഫാല്‍ അഴിമതിയിലേക്ക് ദേശീയശ്രദ്ധ തിരികെ കൊണ്ടുവരാനുള്ള കോണ്‍ഗ്രസ് നീക്കത്തിന്റെ ഭാഗമായിരുന്നു ആന്റണിയുടെ വാര്‍ത്താ സമ്മേളനം.