Begin typing your search above and press return to search.
സമ്മാനം ലഭിച്ച റോള്‍സ് റോയ്സ് അമിതാബ് ബച്ചന്‍ വിറ്റു
സമ്മാനമായി ലഭിച്ച ആഡംബര വാഹനം റോള്‍സ് റോയ്സ് ഫാന്‍റം കാര്‍ നടന്‍ അമിതാഭ് ബച്ചന്‍ വിറ്റതായി റിപ്പോര്‍ട്. മുംബൈ മിറര്‍ ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട് നല്‍കിയത്. സംവിധായകന്‍ വിധു വിനോദ് ചോപ്രയാണ് ബച്ചന് സമ്മാനമായി റോള്‍സ് റോയ്സ് നല്‍കിയത്.
വിധു സംവിധാനം ചെയ്ത ഏകലവ്യയുടെ വിജയത്തെ തുടര്‍ന്നാണ് അദ്ദഹം ബച്ചന് കാര്‍ സമ്മാനിച്ചത്. ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നെങ്കിലും ചിത്രം ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കര്‍ പട്ടികയില്‍ ഇടം നേടിയിരുന്നു. 3.5 കോടിയാണ് വാഹനത്തിന്‍റെ യഥാര്‍ഥ വില. എന്നാല്‍, എത്ര രൂപക്കാണ് വില്‍പന നടന്നതെന്നത് വ്യക്തമല്ല. മുംബൈയില്‍ നിന്നുള്ള ഒരു വ്യവസായിയാണ് കാര്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മെഴ്സിഡിസ്, റേഞ്ച് റോവര്‍, ബെന്റ്‌ലി, ലെക്‌സസ് തുടങ്ങി ആഡംബര കാറുകളുടെ നീണ്ട നിര തന്നെ ബച്ചന്റെ പക്കലുണ്ട്.
Next Story