വേനല്‍ ചൂട്; എസ്.എസ്.എല്‍.സി പരീക്ഷാസമയം മാറ്റണമെന്ന് ബാലാവകാശ കമ്മീഷൻ
സംസ്ഥാനത്ത് ചൂട് ശക്തമായ സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയുടെ സമയം മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.11 മണി മുതൽ 3 മണി വരെ നിലവിലെ അന്തരീക്ഷ ചൂട് കൊള്ളരുതെന്നാണ് ദുരന്ത…
സംസ്ഥാനത്ത് ചൂട് ശക്തമായ സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയുടെ സമയം മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.11 മണി മുതൽ 3 മണി വരെ നിലവിലെ അന്തരീക്ഷ ചൂട് കൊള്ളരുതെന്നാണ് ദുരന്ത…
സംസ്ഥാനത്ത് ചൂട് ശക്തമായ സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയുടെ സമയം മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.11 മണി മുതൽ 3 മണി വരെ നിലവിലെ അന്തരീക്ഷ ചൂട് കൊള്ളരുതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ തൊഴിലിടങ്ങളിലടക്കം സമയ ക്രമം നിശ്ചയിച്ചത്. എന്നാൽ കൊടും ചൂടത്ത് വിദ്യാർഥികൾ പരീക്ഷയെഴുതാൻ പെടാപ്പാടിലാണ്. ഉച്ചക്ക് ഒന്നരക്ക് പരീക്ഷ തുടങ്ങും 3 ദിവസം മൂന്ന് മണിക്കൂറും ബാക്കി ദിനങ്ങളിൽ രണ്ട് മണിക്കൂറുമാണ് പരീക്ഷ. പല സ്ഥലങ്ങളിലും സ്കൂൾ ബസ് ഉണ്ടാവില്ല. സ്കൂളിൽ ഫാൻ പോലുമില്ല. ക്ലാസ് മുറിയിലാണെങ്കിൽ കൊടും ചൂട്. ഈ മാനസികാവസ്ഥയിൽ പരീക്ഷ എഴുതിയാൽ അത് കുട്ടിയുടെ ഗുണനിലവാരത്തെ ബാധിക്കുമെന്നാണ് രക്ഷിതാക്കളും അധ്യാപകരും ചൂണ്ടി കാണിക്കുന്നത്.സർക്കാർ ഇക്കാര്യം പരിഗണിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ ആവശ്യപ്പെട്ടു.