ഫോഡ് ഫിഗോ 2019 മോഡല്‍ പുറത്തിറങ്ങി
ഫോഡ് ഫിഗോയുടെ 2019 പതിപ്പ് പുറത്തിറക്കി. പുതിയ പതിപ്പില്‍ ബാഹ്യ അവതരണത്തില്‍ ഒട്ടേറെ പ്രത്യേകതകളോടെയാണ് അവതരണം.ഫോഡ് ഫിഗോയുടെ പുതിയ പതിപ്പ് മൂന്ന് വകഭേദങ്ങളിലാണ് ലഭ്യമാകുന്നത്. ആമ്പിയന്റ്, ടൈറ്റാനിയം, ടൈറ്റാനിയം ബിഎല്‍യു എന്നീ വകഭേദങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്.ടൈറ്റാനിയം ബിഎല്‍യു മോഡല്‍ കുറച്ചുകൂടി സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു. 15 ഇഞ്ച് അലോയ് വീലുകളും കറുത്ത മേല്‍ത്തട്ടും സ്‌പോര്‍ട്ടി ഔട്ട് ലുക്കിന് മാറ്റ് കൂട്ടുന്നു.2 എഞ്ചിന്‍ മോഡലുകളിലാണ് മോഡലുകള്‍ വിപണിയില്‍ ലഭ്യമാകുക. 1.2 ലിറ്റര്‍ പെട്രോളും 1.5 ലിറ്റര്‍ ഡീസല്‍ മോഡലുകളിലുമാണ് ലഭിക്കുക.ടൈറ്റാനിയം ബിഎല്‍യു 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളിലും ലഭ്യമാകും.
7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം , സ്റ്റിയറിങില്‍ തന്നെ ഓഡിയോ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍, നാവിഗേഷന്‍ സംവിധാനങ്ങള്‍, ആറ് എയര്‍ ബാഗുകള്‍, ഹൈ സ്പീഡ് അലേര്‍ട്ടുകള്‍, സീറ്റ് ബെല്‍ട്ട് റിമൈന്‍ഡര്‍, എബിഎസ്-ഇബിഡി സംവിധാനങ്ങളും, പാര്‍ക്കിങിന് പിന്‍ ക്യാമറകളും പുതിയ പതിപ്പില്‍ അവതരിപ്പിച്ചിരിക്കുന്നു.പുതിയ പതിപ്പിന്റെ എക്‌സ് ഷോറൂം വില 5.15 ലക്ഷം രൂപയാണ്.