പിയാനോയില്‍ അത്ഭുതം വിരിയിച്ച് 7 കോടി സ്വന്തമാക്കി ചെന്നൈയില്‍ നിന്നുള്ള പതിമൂന്നുകാരന്‍

പിയാനോയില്‍ അത്ഭുതം വിരിയിച്ച് ലോകത്തെ വിസ്മയിപ്പിച്ച് 7 കോടി സ്വന്തമാക്കി ചെന്നൈയില്‍ നിന്നുള്ള കുട്ടി സംഗീതജ്ഞന്‍,ദ വേള്‍ഡ് ബെസ്റ്റ് എന്ന വിഖ്യാത സംഗീത റിയാലിറ്റി ഷോയില്‍ വിജയിയായി 7 കോടി രൂപ സമ്മാന തുക നേടിയിരിക്കുകയാണ് ചെന്നൈയില്‍ നിന്നുള്ള ലിഡിയന്‍ നാദസ്വരം എന്ന പതിമൂന്നുകാരന്‍.ഫൈനലില്‍ സൗത്ത് കൊറിയയില്‍ നിന്നുള്ള കുക്കിവോണ്‍ ത്വയ്‌ക്കോണ്ടോ മാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചാണ് നാദസ്വരം ഒന്നാംസ്ഥാനം നേടിയത്.ഈ ബാലന്റെ പ്രകടനം കണ്ട് വാ പൊളിച്ചുപോയി ഷോയുടെ വിധികര്‍ത്താക്കളായ ഡ്ര്യു ബാരിമോറും ഫെയ്ത്ത് ഹില്ലും റുപോളും.ആദ്യം സാധാരണനിലയില്‍ വായിച്ച നാദസ്വരം പിന്നീട് മിനിറ്റില്‍ 208 ബീറ്റിലേയ്ക്കാക്കാന്‍ വിധികര്‍ത്താക്കളോട് ആവശ്യപ്പെട്ടു. അതു കഴിഞ്ഞ് ബീറ്റ് സ്പീഡ് 325 ആക്കി ഉയര്‍ത്തിയപ്പോഴും തകര്‍ത്ത് വായിക്കുകയായിരുന്നു നാദസ്വരം.എ.ആര്‍ റഹ്മാന്‍ ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കെ.എം മ്യൂസിക് കണ്‍സര്‍വേറ്ററിയിലെ വിദ്യാര്‍ഥിയായിരുന്നു നാദസ്വരം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story