പെരിയ ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ പുരോഗതി അറിയിക്കാൻ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിർദേശം നൽകി ; മാതാപിതാക്കൾ സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്
പെരിയ ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ പുരോഗതി അറിയിക്കാൻ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിർദേശം നൽകി. പത്തു ദിവസത്തികം സത്യവാങ്മൂലം സമർപ്പിക്കാനാണ് കോടതി നിര്‍ദേശം. പെരിയയിൽ രണ്ട് യൂത്ത്…
പെരിയ ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ പുരോഗതി അറിയിക്കാൻ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിർദേശം നൽകി. പത്തു ദിവസത്തികം സത്യവാങ്മൂലം സമർപ്പിക്കാനാണ് കോടതി നിര്‍ദേശം. പെരിയയിൽ രണ്ട് യൂത്ത്…
പെരിയ ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ പുരോഗതി അറിയിക്കാൻ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിർദേശം നൽകി. പത്തു ദിവസത്തികം സത്യവാങ്മൂലം സമർപ്പിക്കാനാണ് കോടതി നിര്‍ദേശം. പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസുകാരുടെ കൊലപാതകം സംബന്ധിച്ച കേസ് സി.ബിഎക്ക് വിടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.
കഴിഞ്ഞ ഫെബ്രുവരി 17ന് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്‌ണൻ, മാതാവ് ബാലാമണി, ശരത് ലാലിന്റെ പിതാവ് സത്യ നാരായണൻ, മാതാവ് ലളിത എന്നിവരാണ് നിലവിലെ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി ഹരജി നൽകിയിരിക്കുന്നത്. അന്വേഷണം സി.ബി.ഐയ്ക്കു വിടണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. അതിനാൽ, കേസ് സി.ബി.ഐക്ക് വിടാൻ കോടതി ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജി സംബന്ധിച്ച് നിലപാട് അറിയിക്കാൻ സി.ബി.ഐക്ക് കോടതി നിർദേശം നല്‍കി. ഹരജി വീണ്ടും 12 ന് പരിഗണിക്കും.