ഓട്ടോലൈറ്റ് ഇന്ത്യയുമായി സഹകരിച്ച് മണപ്പുറം ഫിനാന്‍സ്

കൊച്ചി: ഇലക്ട്രിക് വാഹന ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും ധനസഹായം നല്‍കാന്‍ മണപ്പുറം ഫിനാന്‍സ് ഓട്ടോലൈറ്റ് ഇന്ത്യയുമായി ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ (ടൂവീലര്‍, ത്രീ വീലര്‍) ലിതിയം ലോണ്‍ ബാറ്ററി പാക്ക്, സോളാര്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ മുന്‍നിര നിര്‍മ്മാതാക്കളാണ് ഓട്ടോലൈറ്റ്. ഈ ധാരണപത്രം ഒപ്പുവച്ചതിലൂടെ വാഹന വായ്പ, ഇന്‍വെന്‍ററി ഫണ്ടിങ്ങ് തുടങ്ങിയ സേവനങ്ങളാണ് ഓട്ടോപാല്‍ ഇലക്ട്രിക് വാഹന ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും മണപ്പുറം ഫിനാന്‍സ് നല്‍കുന്നത്.
ഈ എം.ഒ.യു അനുസരിച്ച്, ഓട്ടോപാല്‍ ബ്രാന്‍ഡഡ് ഇലക്ട്രിക് വാഹന ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലുടനീളമുള്ള 3000 ലധികം ശാഖകളിലൂടെ മണപ്പുറം ഫിനാന്‍സ് ധനസഹായങ്ങള്‍ നല്‍കും. ഇന്ത്യയിലുടനീളമുള്ള 75 ഓളം വരുന്ന എ.ഐ.എല്‍ ഡീലര്‍മാര്‍ക്ക് ഓട്ടോപാല്‍ ഇലക്ട്രിക് വാഹന ഉപഭോക്താക്കളിലേയ്ക്ക് വില്പന നടത്തുവാന്‍ ഈ ഒത്തുചേരല്‍ സഹായകമാകും.
ഇലക്ട്രിക് വാഹന മേഖലയിലെ ഒരു നൂതന വികസനമാണ് ഈ ഒത്തുചേരല്‍, ഇതിലൂടെ, ഉപഭോക്താക്കള്‍, ഇലക്ട്രിക് ഉത്പാദകര്‍, ഫിനാന്‍സിങ്ങ് കമ്പനികള്‍, സര്‍ക്കാര്‍ തുടങ്ങിയവര്‍ക്കും ഈ കൂടിചേരല്‍ ഗുണകരമായിരിക്കും എന്ന് മണപ്പുറം ഫിനാന്‍സ് കൊമേഴ്ഷ്യല്‍ വെഹിക്കിള്‍ തലവന്‍ സെന്തില്‍ കുമാര്‍ പറഞ്ഞു. ഓട്ടോ ലൈറ്റ് ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണെന്നും വ്യവസായ ആവശ്യാനുസരണം ഞങ്ങളുടെസേവനങ്ങള്‍ ഒരേ പോലെ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണപ്പുറത്തിന്‍റെ ഇന്ത്യയിലുടനീളമുള്ള സാന്നിധ്യവും, മത്സരാധിഷ്ടിത മാതൃകയും, ഓട്ടോലൈറ്റ് ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും ഒരു മുതല്‍കൂട്ടാണെന്ന് ഓട്ടോലൈറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ആദര്‍ശ് മഹിപാല്‍ ഗുപ്ത പറഞ്ഞു. ഇതിലൂടെ ഞങ്ങളുടെ വിലപന വര്‍ധിക്കുകയും വരുമാനം ഇരട്ടിയാക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story