നിങ്ങളുടെ അനുവാദമില്ലാതെ ഇനി ആർക്കും നിങ്ങളെ ഒരു വാട്സാപ്പ് ഗ്രുപ്പിലും ചേർക്കാൻ സാധിക്കില്ല ; പുതിയ ഫീച്ചറുമായി വാട്സാപ്പ്
നിങ്ങളുടെ അനുവാദമില്ലാതെ ഇനി ആർക്കും നിങ്ങളെ ഒരു വാട്സാപ്പ് ഗ്രുപ്പിലും ചേർക്കാൻ സാധിക്കില്ല എന്നതാണ് പുതിയ വാർത്ത , പുതിയ ഫീച്ചറുമായി വാട്സാപ്പ് എത്തിയിരിക്കുകയാണ്.താത്പര്യമില്ലെങ്കിലും ഗ്രൂപ്പില്‍ ചേര്‍ത്തയാള്‍…
നിങ്ങളുടെ അനുവാദമില്ലാതെ ഇനി ആർക്കും നിങ്ങളെ ഒരു വാട്സാപ്പ് ഗ്രുപ്പിലും ചേർക്കാൻ സാധിക്കില്ല എന്നതാണ് പുതിയ വാർത്ത , പുതിയ ഫീച്ചറുമായി വാട്സാപ്പ് എത്തിയിരിക്കുകയാണ്.താത്പര്യമില്ലെങ്കിലും ഗ്രൂപ്പില്‍ ചേര്‍ത്തയാള്‍…
നിങ്ങളുടെ അനുവാദമില്ലാതെ ഇനി ആർക്കും നിങ്ങളെ ഒരു വാട്സാപ്പ് ഗ്രുപ്പിലും ചേർക്കാൻ സാധിക്കില്ല എന്നതാണ് പുതിയ വാർത്ത , പുതിയ ഫീച്ചറുമായി വാട്സാപ്പ് എത്തിയിരിക്കുകയാണ്.താത്പര്യമില്ലെങ്കിലും ഗ്രൂപ്പില്‍ ചേര്‍ത്തയാള്‍ എന്തുകരുതുമെന്ന് കരുതി അതില്‍ തുടരേണ്ട ഗതികേടിലാണ് നമ്മളിൽ പലരും എന്നാൽ ഇനി അങ്ങനെ ഒരു ഗതികേടിന്റെ ആവശ്യം വരില്ല എന്ന് കരുതാം ഈ പുതിയ ഫീച്ചറിന്റെ വരവോടെ ..സംഗതി ഇങ്ങനെയാണ് ...
വാട്‌സാപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിലാണ് ഈ മാറ്റമുള്ളത്. ഇത് ലഭിക്കുന്നതിനായി വാട്‌സാപ്പ് നിങ്ങള്‍ പ്ലേസ്റ്റോറില്‍പ്പോയി അപ്‌ഡേറ്റ് ചെയ്യേണ്ടിവരും. അപ്‌ഡേറ്റ് ചെയ്തുകഴിഞ്ഞാല്‍, വാട്‌സാപ്പിന്റെ സെറ്റിങ്‌സില്‍ പോവുകയാണ് വേണ്ടത്. സ്‌ക്രീനിന്റെ വലതുമൂലയിലുള്ള മൂന്ന് കുത്തുകളില്‍ ക്ലിക്ക് ചെയ്താല്‍ സെറ്റിങ്‌സ് ലഭിക്കും. അതില്‍ അക്കൗണ്ട് എന്നതില്‍ ക്ലിക്ക് ചെയ്യുക. പിന്നീട് പ്രൈവസി എന്നതിൽ ക്ലിക്ക് ചെയ്യുന്ന മുറയിൽ ഗ്രൂപ്പ്‌സ് എന്ന ലിങ്ക് വരും. അതില്‍ ക്ലിക്ക് ചെയ്താല്‍ മൂന്ന് ഓപ്ഷന്‍ കാണാം. എവരിവണ്‍, മൈ കോണ്‍ടാക്‌ട്‌സ്, നോബഡി എന്നിങ്ങനെ. ഇതില്‍ നോബഡി സെലക്‌ട് ചെയ്യുകയാണ് വേണ്ടത്. ഇതോടെ, നിങ്ങളുടെ അനുമതിയില്ലാതെ ഗ്രൂപ്പില്‍ ചേര്‍ക്കാനാകാതെ വരും.
എവരിബഡിയാണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ ആര്‍ക്കുവേണമെങ്കിലും ചേര്‍ക്കാവുന്ന രീതി തുടരും. മൈ കോണ്‍ടാക്‌ട്‌സ് ആണെങ്കില്‍ കോണ്‍ടാക്‌ട് ലിസ്റ്റിലുള്ളവര്‍ക്കേ ചേര്‍ക്കാനാവൂ. നോബഡി സെലക്‌ട് ചെയ്തുകഴിഞ്ഞാല്‍, ഗ്രൂപ്പില്‍ ചേര്‍ക്കുന്ന അഡ്‌മിന് നിങ്ങളെ ഗ്രൂപ്പിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ഇന്‍വൈറ്റ് അയക്കാന്‍ മാത്രമേ സാധിക്കൂ. ഈ ഇന്‍വൈറ്റില്‍നിന്ന് ഗ്രൂപ്പിന്റെ സ്വഭാവം, അതിലുള്ള അംഗങ്ങള്‍ തുടങ്ങിയവരെയൊക്കെ മനസ്സിലാക്കാനാകും. അതുവഴി ഗ്രൂപ്പില്‍ ചേരണോയെന്ന് സ്വയം തീരുമാനിക്കുകയുമാവാം. ഈ ഇന്‍വൈറ്റ് തന്നെ മൂന്നുദിവസമേ നില്‍ക്കൂ, അതുകഴിഞ്ഞാല്‍ സ്വാഭാവികമായി ഇനാക്ടീവ് ആകും. പിന്നീട് വീണ്ടും ഇന്‍വൈറ്റ് അയക്കേണ്ടിവരും.
എന്നാൽ ഈ ഓപ്ഷൻ നിലവില്‍ വാട്‌സാപ്പിന്റെ ചില ബീറ്റ യൂസേഴ്‌സിനുമാത്രമാണ് ഈ സംവിധാനം ലഭ്യമായിട്ടുള്ളത്. എല്ലാവരുടെയും വാട്‌സാപ്പില്‍ ഈ സംവിധാനം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അപ്‌ഡേറ്റാവുമെന്ന് ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് അറിയിച്ചു. അതുവരുന്ന മുറയ്ക്ക് അപ്‌ഡേറ്റ് ചെയ്താലും മതിയാകും.