കോഴിക്കോട് വടകരയില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് യു.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം

കോഴിക്കോട് വടകരയില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് യു.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പാറക്കല്‍ അബ്ദുള്ള എം.എല്‍.എയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ വടകര താലൂക്ക് ഓഫീസിലെത്തി പ്രതിഷേധിച്ചത്. പരാതി പരിശോധിക്കാമെന്ന തഹസില്‍ദാരുടെ ഉറപ്പിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്.

മൂന്നു നിയമസഭാ മണ്ഡലങ്ങളിലെ പുതിയ വോട്ടര്‍മാരാണ് വടകര താലൂക്കില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനായി അപേക്ഷിച്ചിരുന്നത്. 2800 അപേക്ഷകള്‍ ‌ഇവിടെ ലഭിച്ചിരുന്നു. ഇതില്‍ യു.ഡി.എഫ് അനുഭാവികളായ വോട്ടര്‍മാരുടെ അപേക്ഷകള്‍ തള്ളിയെന്നാണ് യു.ഡി.എഫിന്‍റെ ആരോപണം. ഇതില്‍ പ്രതിഷേധിച്ചാണ് പാറക്കല്‍ അബ്ദുള്ള എം.എല്‍.എയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ താലൂക്ക് ഓഫീസിലെത്തിയത്

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story