വിവാഹ മോചനത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ ധനികയാവാനൊരുങ്ങി ആമസോണ്‍ സ്ഥാപകന്റെ ഭാര്യ
25 വർഷത്തെ ദാമ്പത്യജീവിതത്തിന് ഒടുവില്‍ വിവാഹമോചിതരാവാ നൊരുങ്ങി ആമസോണ്‍ സ്ഥാപകനും സി.ഇ.ഒയുമായ ജെഫ് ബെസോസും ഭാര്യ മാക്കെൻസിയും. ബുധനാഴ്ച ട്വിറ്ററില്‍ ഒരുമിച്ചുളള പ്രസ്താവനയിലാണ് ഇരുവരും ഇക്കാര്യം വെളിപെടുത്തിയത്.…
25 വർഷത്തെ ദാമ്പത്യജീവിതത്തിന് ഒടുവില്‍ വിവാഹമോചിതരാവാ നൊരുങ്ങി ആമസോണ്‍ സ്ഥാപകനും സി.ഇ.ഒയുമായ ജെഫ് ബെസോസും ഭാര്യ മാക്കെൻസിയും. ബുധനാഴ്ച ട്വിറ്ററില്‍ ഒരുമിച്ചുളള പ്രസ്താവനയിലാണ് ഇരുവരും ഇക്കാര്യം വെളിപെടുത്തിയത്.…
25 വർഷത്തെ ദാമ്പത്യജീവിതത്തിന് ഒടുവില്‍ വിവാഹമോചിതരാവാ നൊരുങ്ങി ആമസോണ്‍ സ്ഥാപകനും സി.ഇ.ഒയുമായ ജെഫ് ബെസോസും ഭാര്യ മാക്കെൻസിയും. ബുധനാഴ്ച ട്വിറ്ററില്‍ ഒരുമിച്ചുളള പ്രസ്താവനയിലാണ് ഇരുവരും ഇക്കാര്യം വെളിപെടുത്തിയത്. ‘’നീണ്ട കാലത്തെ സ്നേഹബന്ധത്തിനും ചെറിയ വേര്‍പിരിയലുകള്‍ക്കും ശേഷം ഞങ്ങള്‍ വിവാഹമോചിതരാകാനും സുഹൃത്തുക്കളായി തുടരാനും തീരുമാനിച്ചിരിക്കുന്നു.’’- ട്വിറ്ററില്‍ ജെഫ് ബെസോസും മാക്കെൻസിയും കുറിച്ചു.
വിവാഹമോചിതരാക്കുമ്പോള്‍ സ്വത്ത് തുല്യമായി വീതം വേക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന സ്ഥലമാണ് വാഷിങ്ടണ്‍. അതായത് വിവാഹമോചന നടപടിയിലൂടെ ബെസോസിന്‍റെ സ്വത്തിന്റെ പാതി നഷ്ടമാവും.നിലവില്‍ 13700 കോടി ഡോളർ ആസ്തിയുണ്ട് ബെസോസിന്. സ്വത്ത് രണ്ടായി ഭാഗിച്ചാൽ ബെസോസിന് പകുതിയിലധികം ഡോളറിന്റെ ആസ്തി നഷ്ടമാവും. ആ സ്വത്ത് ലഭിക്കുന്നതോടെ മാക്കെൻസി ലോകത്തെ ഏറ്റവും വലിയ സമ്പന്നയായി മാറും.വാഷിങ്ടണ്‍ പോസ്റ്റ്, ബഹിരാകാശ ഗവേഷണ സ്ഥാപകനായ ബ്ലൂ ഒറിജിൻ എന്നിവയിലുളള ജെഫ് ബെസോസിന്റെ ഓഹരികൾ ഉൾപ്പെടെ പങ്കുവെക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.