ഗ്ലോബൽ പാസ്‌പോർട്ട് സേവാ പദ്ധതി യുഎഇയിൽ ആരംഭിച്ചു
ഗ്ലോബൽ പാസ്‌പോർട്ട് സേവാ പദ്ധതിക്ക് യുഎഇയിൽ തുടക്കമായി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിൽ പദ്ധതി ആരംഭിക്കുന്ന അഞ്ചാമത്തെ രാഷ്ട്രമാണ് യുഎഇ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ എംബസികളിലെയും…

ഗ്ലോബൽ പാസ്‌പോർട്ട് സേവാ പദ്ധതിക്ക് യുഎഇയിൽ തുടക്കമായി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിൽ പദ്ധതി ആരംഭിക്കുന്ന അഞ്ചാമത്തെ രാഷ്ട്രമാണ് യുഎഇ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ എംബസികളിലെയും കോൺസുലേറ്റുകളിലെയും പാസ്‌പോർട്ട് സേവനങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ വിദേശകാര്യ വകുപ്പാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനും മറ്റു പാസ്‌പോർട്ട് സംബന്ധമായ ഏത് ആവശ്യങ്ങളും ഇനി എംബസിയുടെ വെബ് സൈറ്റ് വഴിയാണ് അപേക്ഷകൾ നൽകേണ്ടത്.പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ വേഗത്തിലും കുറ്റമറ്റ രീതിയിലുമാക്കാൻ പുതിയ സംവിധാനം സഹായകരമാകും .