പി.എം നരേന്ദ്ര മോദി സിനിമ കാണാതെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചോ എന്ന് പറയാനാകില്ലെന്ന് സുപ്രീം കോടതി

പി.എം നരേന്ദ്ര മോദി സിനിമ കാണാതെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചോ എന്ന് പറയാനാകില്ലെന്ന് സുപ്രീം കോടതി. സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് ഇതുവരെ സര്‍‌ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സിനിമയെ എതിര്‍ക്കുന്നതിന് കൃത്യമായ കാരണം വ്യക്തമാക്കാന്‍ ഹര്‍ജിക്കാരനോട് കോടതി നിര്‍ദ്ദേശിച്ചു.

സിനിമയുടെ പകര്‍പ്പ് കാണാന്‍ അനുവദിക്കണം എന്ന ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിരാകരിച്ചു. തെരഞ്ഞെടുപ്പിനിടെയുള്ള റിലീസ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അനുഭാവി അമന്‍ പന്‍വര്‍ ആണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസ് നാളെ വീണ്ടും പരിഗണിക്കും.

വിവേക് ഒബ്റോയ് നായകനാകുന്ന ചിത്രം ആദ്യ തെരഞ്ഞെടുപ്പ് ദിവസം പുറത്തിങ്ങും. സിനിമയുടെ നിര്‍മ്മാതാവ് സന്ദീപ് സിങ് ആണ് ചിത്രം റിലീസ് ചെയ്യുന്ന തീയതി ട്വീറ്റ് ചെയ്‍തത്. ഒമുങ് കുമാര്‍ ആണ് സിനിമ സംവിധാനം ചെയ്തത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story