എസ്.ബി.ഐ. പലിശ നിരക്ക് കുറച്ചു; 30 ലക്ഷം രൂപയ്ക്ക് താഴെയുള്ള ഭവനവായ്പ പലിശ 0.10 ശതമാനം

April 10, 2019 0 By Editor

റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് കുറച്ചതിനു പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതു മേഘല വാണിജ്യ ബാങ്കായ എസ്.ബി.ഐ.യും പലിശ നിരക്ക് കുറച്ചു.ഇതനുസരിച്ച് ഏറ്റവും കുറഞ്ഞ നിരക്ക് 8.70 ശതമാനത്തില്‍നിന്ന് 8.60 ശതമാനമായും ഉയര്‍ന്ന നിരക്ക് ഒമ്പതു ശതമാനത്തില്‍ നിന്ന് 8.90 ശതമാനമായുമാണ് കുറച്ചത്. പുതുക്കിയ നിരക്ക് ബുധനാഴ്ച മുതല്‍ നിലവില്‍ വരും.മറ്റു വായ്പകളുടെ പലിശ നിരക്കിലും നേരിയ കുറവുണ്ടാകും. ‘മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റി’ല്‍ (എം.സി.എല്‍.ആര്‍.) 0.05 ശതമാനത്തിന്റെ കുറവാണ് എസ്ബിഐ വരുത്തിയിരിക്കുന്നത്.എം.സി.എല്‍.ആറിന്റെ സ്ഥാനത്ത് അടിസ്ഥാന പലിശ നിരക്ക് റിപോ നിരക്കിന്റെ അടിസ്ഥാനത്തിലാക്കാനും ആര്‍ബിഐയുടെ തീരുമാനത്തിലുണ്ട്. മാത്രമല്ല, എസ്ബിഐ പലിശ നിരക്ക കുറയ്ക്കുന്നതിനു സമാനമായി എച്ച്.ഡി.എഫ്.സി. ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ ബാങ്കുകളും പലിശ നിരക്കില്‍ കുറവു വരുത്തിയിട്ടുണ്ട്.