യുവതാരം സണ്ണി വെയ്‍ന്‍ വിവാഹിതനായി

യുവതാരം സണ്ണി വെയ്ന്‍ വിവാഹിതനായി. ഇന്ന് രാവിലെ ഗുരുവായൂരിൽ ആറ് മണിയോടെയായിരുന്നു താലികെട്ട്. കോഴിക്കോട് സ്വദേശിനി രഞ്ജിനിയാണ് വധു. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.മോഡലിംഗ് രംഗത്ത് നിന്നും ചലച്ചിത്ര മേഖലയിലേക്ക് ചുവടു വച്ച സണ്ണി ഏകദേശം മുപ്പത്തിരണ്ടോളം ചിത്രങ്ങളില്‍ ഇതുവരെ വേഷമിട്ടു.ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോയാണ് സണ്ണിയുടെയും ആദ്യചിത്രം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story