ലോകത്തിലെ ഏറ്റവും ധനികനായ ‘സ്പോര്‍ട്സ് ടീം’ ഉടമയായി മുകേഷ് അംബാനി
ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും ലോകത്തെ പതിമൂന്നാം സ്ഥാനക്കാരനുമായ മുകേഷ് അംബാനിക്ക് മറ്റൊരു പദവി കൂടി. ലോകത്തെ ഏറ്റവും സമ്പന്നനായ ’സ്പോര്‍ട്സ് ടീം’ ഉടമയെന്ന വിശേഷണം ഇനി…
ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും ലോകത്തെ പതിമൂന്നാം സ്ഥാനക്കാരനുമായ മുകേഷ് അംബാനിക്ക് മറ്റൊരു പദവി കൂടി. ലോകത്തെ ഏറ്റവും സമ്പന്നനായ ’സ്പോര്‍ട്സ് ടീം’ ഉടമയെന്ന വിശേഷണം ഇനി…
ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും ലോകത്തെ പതിമൂന്നാം സ്ഥാനക്കാരനുമായ മുകേഷ് അംബാനിക്ക് മറ്റൊരു പദവി കൂടി. ലോകത്തെ ഏറ്റവും സമ്പന്നനായ ’സ്പോര്‍ട്സ് ടീം’ ഉടമയെന്ന വിശേഷണം ഇനി മുംബൈ ഇന്ത്യന്‍സ് ഉടമ കൂടിയായ മുകേഷ് അംബാനിക്ക് സ്വന്തം. 50 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളത്.കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 40 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് മുകേഷ് അംബാനിയുടെ സമ്പാദ്യത്തില്‍ ഉണ്ടായത്. 2018 മുംബൈ ഇന്ത്യന്‍സിന് ഒരു നല്ല വര്‍ഷമായിരുന്നില്ലെങ്കിലും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലാഭം ഉണ്ടാക്കി. എന്‍.ബി.എ ടീം ആയ ലോസ് എയ്ഞ്ചല്‍സ് ക്ലിപ്പേഴ്സ് ഉടമയായ സ്റ്റീവ് ബാല്‍മറാണ് മുകേഷ് അംബാനിക്ക് പിന്നില്‍ സമ്പന്ന ടിം ഉടമ. 41.2 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ഇദ്ദേഹത്തിന്‍റെ സമ്പാദ്യം കഴിഞ്ഞ വര്‍ഷം 7% ഉയര്‍ന്നു. പ്രമുഖ ഫുട്ബോള്‍ ടീമായ ചെല്‍സിയുടെ ഉടമ റോമന്‍ അബ്രാമോവിച്ച് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണുള്ളത്.