മെസിയുടെ മുന്നില്‍ വീണ്ടും മുട്ടുമടക്കി ചെകുത്താന്മാര്‍

April 17, 2019 0 By Editor

ബാഴ്‌സലോണ: ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍. ബാഴ്‌സയുടെ മൈതാനമായ നൗക്യാമ്പില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ആതിഥേയരുടെ വിജയം.മെസ്സി ഇരട്ട ഗോളുമായി തിളങ്ങിയപ്പോള്‍ ഒരു ഗോള്‍ ഫിലിപ്പെ കുടീഞ്ഞ്യോ നേടി. ഇരുപാദങ്ങളിലുമായി 4-0 ന്റെ വിജയം നേടിയാണ് ബാഴ്‌സയുടെ സെമി പ്രവേശനം.