സംസ്ഥാനത്ത് ഇനി മൂന്ന് ദിവസത്തേക്ക് മദ്യം കിട്ടില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മദ്യം കിട്ടാത്ത മണിക്കൂറുകള്‍. ഈസ്റ്റര്‍ ദിനമായ ഇന്ന് മദ്യം ലഭിക്കാത്തതിന് പുറമെ വോട്ടിങ് തീരുന്നത് വരെ സംസ്ഥാനത്ത് എവിടെയും മദ്യം ലഭിക്കില്ല. അനധികൃത…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മദ്യം കിട്ടാത്ത മണിക്കൂറുകള്‍. ഈസ്റ്റര്‍ ദിനമായ ഇന്ന് മദ്യം ലഭിക്കാത്തതിന് പുറമെ വോട്ടിങ് തീരുന്നത് വരെ സംസ്ഥാനത്ത് എവിടെയും മദ്യം ലഭിക്കില്ല. അനധികൃത…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മദ്യം കിട്ടാത്ത മണിക്കൂറുകള്‍. ഈസ്റ്റര്‍ ദിനമായ ഇന്ന് മദ്യം ലഭിക്കാത്തതിന് പുറമെ വോട്ടിങ് തീരുന്നത് വരെ സംസ്ഥാനത്ത് എവിടെയും മദ്യം ലഭിക്കില്ല. അനധികൃത മദ്യവില്‍പ്പന തടയാന്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തണം എന്നാണ് എക്സൈസ് വകുപ്പിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ പരിധിയില്‍ വോട്ടെണ്ണല്‍ തീരുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ മദ്യനിരോധനം ഏര്‍പ്പെടുത്തണം എന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശം.ഈസ്റ്റര്‍ ദിനമായതിനാല്‍ ഇന്ന് സംസ്ഥാനത്തെ എല്ലാ മദ്യവില്‍പ്പന ശാലകളും അവധിയിലാണ്. ഇതിന് പുറമെ ഇന്ന് വൈകുന്നേരം അഞ്ച് മണി മുതല്‍ ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണി വരെ മദ്യം വില്‍ക്കുന്നതിനെയാണ് തെരഞ്ഞെടുപ്പ് കമ്മിഷനും എതിര്‍ത്തിരിക്കുന്നത്.
വോട്ടെടുപ്പ് നീണ്ടുപോകാനുള്ള സാധ്യത കൂടി പരിഗണിച്ച് ചൊവ്വാഴ്ച മദ്യ വില്‍പ്പന ശാലകള്‍ തുറക്കില്ല. ഏതെങ്കിലും ബൂത്തില്‍ വോട്ടെടുപ്പ് നീട്ടിവയ്ക്കുകയാണെങ്കില്‍ ഈ ദിവസം ആ മണ്ഡലത്തിലും മദ്യം ലഭിക്കില്ല.