എ.ബി.എസ് സുരക്ഷയോടെ പുതിയ ഫോഴ്സ് ‘ഗൂര്‍ഖ’ വിപണിയില്‍
ഇന്ത്യന്‍ ഓഫ് റോഡ് സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന ഫോഴ്സ് മോട്ടോഴ്സിന്റെ എസ് യു വി വാഹനമായ ‘ഗൂര്‍ഖ’ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം) സുരക്ഷയോടെ വിപണിയില്‍. നിലവിലുള്ള ബേസ് മോഡലായ എക്‌സ്‌പെഡിഷനില്‍ എ.ബി.എസ് ഉള്‍പ്പെടുത്തിയിട്ടില്ല.എക്‌സ്‌പ്ലോറര്‍, എക്‌സ്ട്രീം, എക്‌സ്‌പെഡിഷന്‍ എന്നീ മൂന്ന് വേരിയന്റുകളാണ് ഗൂര്‍ഖക്കുള്ളത്. ത്രീ ഡോര്‍ എക്‌സ്‌പ്ലോററിന് 11.05 ലക്ഷവും 5 ഡോര്‍ എക്‌സ്‌പ്ലോററിന് 12.55 ലക്ഷവും ത്രീ ഡോര്‍ എക്‌സ്ട്രീമിന് 13.30 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.
എബിഎസ് മാത്രമാണ് വാഹനത്തിന് നല്‍കിയിരിക്കുന്ന മാറ്റം. 140 ബിഎച്ച്പി പവറും 321 എന്‍.എം ടോര്‍ക്കും നല്‍കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് എക്‌സ്ട്രീമിന് നല്‍കിയിട്ടുള്ളത്.പുതിയ സ്റ്റീല്‍ ബമ്പര്‍, എല്‍ഇഡി ഇന്‍ഡിക്കേറ്റേഴ്സ് തുടങ്ങിയവയുമായി നിരത്തിലിറങ്ങാന്‍ തയ്യാറെടുക്കുന്ന വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു.