സുരക്ഷാ വീഴ്ച്ച ; ശ്രീലങ്കൻ പ്രതിരോധ സെക്രട്ടറി രാജി വച്ചു
കൊളംബോ ; സുരക്ഷാ വീഴ്ച്ച ആരോപിക്കപ്പെട്ട ശ്രീലങ്കന്‍ സ്ഫോടന പരമ്പരയ്ക്ക് പിന്നാലെ പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്‍ണാഡോ രാജി വച്ചു .ഹേമാസിരിയോടും പൊലീസ് മേധാവി ജനറല്‍ പുജിത്…
കൊളംബോ ; സുരക്ഷാ വീഴ്ച്ച ആരോപിക്കപ്പെട്ട ശ്രീലങ്കന്‍ സ്ഫോടന പരമ്പരയ്ക്ക് പിന്നാലെ പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്‍ണാഡോ രാജി വച്ചു .ഹേമാസിരിയോടും പൊലീസ് മേധാവി ജനറല്‍ പുജിത്…
കൊളംബോ ; സുരക്ഷാ വീഴ്ച്ച ആരോപിക്കപ്പെട്ട ശ്രീലങ്കന്‍ സ്ഫോടന പരമ്പരയ്ക്ക് പിന്നാലെ പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്‍ണാഡോ രാജി വച്ചു .ഹേമാസിരിയോടും പൊലീസ് മേധാവി ജനറല്‍ പുജിത് ജയസുന്ദരയോടും പ്രസിഡന്‍റ് മൈത്രിപാല സിരിസേന രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രതിരോധ സെക്രട്ടറിയുടെ രാജി. ഇന്‍റലിജന്‍സ് മുന്നറിയിപ്പ് അവഗണിച്ചതാണ് ഇത്രയും വലിയ അപകടത്തിന് കാരണമായതെന്ന് നേരത്തെ സര്‍ക്കാര്‍ സമ്മതിച്ചിരുന്നു.മൂന്ന് പള്ളികളിലും നാല് ഹോട്ടലുകളിലുമായി നടന്ന ചാവേര്‍ ആക്രമണത്തില്‍ 360 പേര്‍ മരിച്ചെന്നാണ് ഇതുവരെയുള്ള ഔദ്യോഗിക കണക്ക്. സംഭവത്തില്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിന്‍റെ ഭാഗമായാണ് പ്രതിരോധ സെക്രട്ടറിയുടെ രാജി.