
കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസ് ;സല്‍മാന്‍റെ ഹരജിയില്‍ ജൂലൈ 17ന് വാദം കേള്‍ക്കും
May 7, 2018ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസിലെ വിധിക്കെതിരെ സല്‍മാന്‍ ഖാന്‍ നല്‍കിയ അപ്പീല്‍ ഹരജി വാദം കേള്‍ക്കുന്നതിനായി മാറ്റി. ജൂലൈ 17ലേക്കാണ് ജോധ്പുര്‍ കോടതി മാറ്റിയത്.
കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴയും രാജസ്ഥാനിലെ ജോധ്പുര്‍ വിചാരണ കോടതി ശിക്ഷ വിധിച്ചിരുന്നു. അതേസമയം, കൂട്ടുപ്രതികളും ബോളിവുഡ് താരങ്ങളുമായ സൈഫ് അലി ഖാന്‍, തബു, നീലം കൊത്താരി, സോണാലി ബാന്ദ്രെ എന്നിവരെ വിചാരണ കോടതി വെറുതെവിട്ടു.കോടതി വിധിയെ തുടര്‍ന്ന് ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ട് ദിവസം ശിക്ഷ അനുഭവിച്ച സല്‍മാന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. 1998ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 20 വര്‍ഷത്തിന് ശേഷമായിരുന്നു ശിക്ഷ വിധിച്ചത്. രണ്ടു കൃഷ്ണ മൃഗങ്ങളെ വേട്ടയാടിയ കേസില്‍ 1998ലും 2006ലും 2007ലും 18 ദിവസം 52കാരനായ സല്മാന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
വംശനാശത്തിന്‍റെ വക്കിലെത്തിയ ബ്ലാക്ക് ബക്ക് എന്ന അപൂര്‍വ മാനിനെ 1998 ഒക്ടോബര്‍ ഒന്നിന് വേട്ടയാടുകയും നിയമ വിരുദ്ധമായി ആയുധങ്ങള്‍ കൈവശം വെക്കുകയും ചെയ്തെന്നാണ് സല്‍മാന്‍ ഖാനെതിരായ കേസ്. ബാക്കി താരങ്ങള്‍ സല്‍മാനോടൊപ്പം ഉണ്ടായിരുന്നതിനാലാണ് കേസിലകപ്പെട്ടത്. ‘ഹം സാത് സാത് ഹൈ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം