ഒരു ബുള്ളറ്റ് ഇങ്ങോട്ട് വന്നാൽ പാകിസ്ഥാനിൽ ഒരു ഷെൽ ആയിരിക്കും പതിക്കുക ; അമിത് ഷാ

റാഞ്ചി : വീണ്ടും അധികാരത്തിലേറിയാൽ ജമ്മു കശ്മീരിന് ഭരണഘടനയിലെ 370 വകുപ്പ് പ്രകാരം നൽകി വരുന്ന പ്രത്യേകാധികാരം പിൻവലിക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ .…

റാഞ്ചി : വീണ്ടും അധികാരത്തിലേറിയാൽ ജമ്മു കശ്മീരിന് ഭരണഘടനയിലെ 370 വകുപ്പ് പ്രകാരം നൽകി വരുന്ന പ്രത്യേകാധികാരം പിൻവലിക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ . ജാർഖണ്ഡിലെ പലമാവു ജില്ലയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

കോൺഗ്രസ് നേതൃത്വത്തിലുള്ള യു പി എ സർക്കാരിന്റെ കാലത്ത് പാകിസ്ഥാനിൽ നിന്നുള്ള ഭീകരവാദ ഗ്രൂപ്പുകൾ ഇന്ത്യയെ നിരന്തരം ലക്ഷ്യം വച്ചുകൊണ്ടിരുന്നു . ജവാന്മാരുടെ ജീവൻ എടുത്തു .രാജ്യത്തിന്റെ സുരക്ഷയിൽ നമുക്ക് വിട്ടു വീഴ്ച്ച ചെയ്യാൻ പറ്റില്ല . കശ്മീരിനെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്തണമെന്ന ആഗ്രഹം വിലപ്പോകില്ല . ഒരു ബുള്ളറ്റ് ഇങ്ങോട്ട് വന്നാൽ അവിടെ ഒരു ഷെൽ ആയിരിക്കും പതിക്കുക ,അമിത് ഷാ പറഞ്ഞു

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story