
ഏജന്റ് മുഖേനയല്ലാതെ വാഹനം റീ ടെസ്റ്റിനെത്തിയയാള്‍ക്ക് ആര്‍ടിഒയുടെ ചീത്തവിളി
May 7, 2018പറവൂര്‍: പറവൂര്‍ ആര്‍ടി ഓഫീസില്‍ ഏജന്റുമാരില്ലാതെ വാഹന രജിസ്‌ട്രേഷനും റീ ടെസ്റ്റും നടക്കുന്നില്ലെന്ന് പരാതി. ഏജന്റിലാതെ നേരിട്ട് വാഹനം റീടെസ്റ്റ് ചെയ്യാനെത്തിയ വ്യക്തിയെ ചീത്തവിളിച്ചാണ് ആര്‍ടിഒ വരവേറ്റത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.വാഹനം റീ ടെസ്റ്റ് ചെയ്യാന്‍ നേരിട്ടെത്തിയ പറവൂര്‍ സ്വദേശി സിയാദിനു നേരെ ജോയിന്റ് ആര്‍ടിഒ ബിജു ജെയിംസ് മോശമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.വാഹനം റീ ടെസ്റ്റ് നടത്തി തരണമെന്ന് ആവശ്യപ്പെട്ട സിയാദിനോട് ആര്‍ടിഒ കയര്‍ത്ത് സംസാരിക്കുകയും ചീത്തവിളിക്കുകയുമായിരുന്നു.റീ ടെസ്റ്റിന് നേരിട്ട് ഫീസടച്ച സിയാദിന്റെ വാഹനം ജോയിന്റ് ആര്‍ടിഒ പരിശോധിച്ചിരുന്നില്ല. ഇതില്‍ പരാതി നല്‍കിയതാണ് ബിജു ജെയിംസിനെ പ്രകോപിപ്പിച്ചതെന്നും തന്റെ വണ്ടി ഇനി റീ ടെസ്റ്റ് ചെയ്ത് നല്‍കരുതെന്ന് മറ്റ് എംവിഐമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും സിയാദ് പറയുന്നു .എന്നാല്‍, സംഘടിത മണല്‍ മാഫിയയുടെ നേതാവാണ് സിയാദ് എന്നും മുന്‍കൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ച് തന്നെ കുടുക്കാനാണ് വീഡിയോ ചിത്രീകരിച്ചതെന്നും ജോയിന്റ് ആര്‍ടിഒ ബിജു ജെയിംസ് പറഞ്ഞു.