രാജ്യത്തെ ആദ്യ സ്‌ത്രീകഥാപാത്ര നായികയായ ട്രാന്‍സ്‌ജെന്‍ഡറായി ഹരണിചന്ദന
രാജ്യത്തെ സ്‌ത്രീകഥാപാത്ര നായികയായ ആദ്യ ട്രാന്‍സ്‌ജെന്‍ഡറായി എറണാകുളം കുമ്പളങ്ങി സ്വദേശിനി ഹരണിചന്ദന. അരൂണ്‍സാഗര്‍ സംവിധാനം ചെയ്‌ത മലയാള ചലച്ചിത്രം 'ദൈവത്തിന്റെ മണവാട്ടി'എന്ന സനിമയിലാണ് ഹരണി സ്‌ത്രീകഥാപാത്ര നായികയായി…
രാജ്യത്തെ സ്‌ത്രീകഥാപാത്ര നായികയായ ആദ്യ ട്രാന്‍സ്‌ജെന്‍ഡറായി എറണാകുളം കുമ്പളങ്ങി സ്വദേശിനി ഹരണിചന്ദന. അരൂണ്‍സാഗര്‍ സംവിധാനം ചെയ്‌ത മലയാള ചലച്ചിത്രം 'ദൈവത്തിന്റെ മണവാട്ടി'എന്ന സനിമയിലാണ് ഹരണി സ്‌ത്രീകഥാപാത്ര നായികയായി…
രാജ്യത്തെ സ്‌ത്രീകഥാപാത്ര നായികയായ ആദ്യ ട്രാന്‍സ്‌ജെന്‍ഡറായി എറണാകുളം കുമ്പളങ്ങി സ്വദേശിനി ഹരണിചന്ദന. അരൂണ്‍സാഗര്‍ സംവിധാനം ചെയ്‌ത മലയാള ചലച്ചിത്രം 'ദൈവത്തിന്റെ മണവാട്ടി'എന്ന സനിമയിലാണ് ഹരണി സ്‌ത്രീകഥാപാത്ര നായികയായി അഭിനയിച്ചത്. ഇതിന് മുമ്പ് പേരന്‍മ്പ് സിനിമയിലൂടെ അഞ്‌ജലി അമീള്‍ ഉള്‍പ്പെടെ ട്രാന്‍സ്‌ജെന്‍ഡര്‍ നായികയായി അഭിനയിച്ചിട്ടുണ്ടെങ്കിലും സ്‌ത്രീകഥാപാത്രം ആദ്യമായി അവതരിപ്പിക്കുന്നത് ഹരണിയാണ്.
മണ്ണാങ്കട്ടയും കരിയിലയും എന്ന ചിത്രത്തിനുശേഷം അരുണ്‍ സാഗര ഒരുക്കുന്ന ചിത്രമാണ് 'ദൈവത്തിന്റെ മണവാട്ടി' കൊല്ലായിക്കല്‍ മൂവീസിന്റെ ബാനറില്‍ ബിനോയി കൊല്ലായി നിര്‍മിക്കുന്ന ചിത്രത്തില്‍ ഫിറോസ് ഖാനാണ് നായകന്‍, ചിത്രീകരണം പൂര്‍ത്തീകരിച്ച സിനിമ ഉടന്‍ റിലീസിനെത്തും.
എറണാകുളം കുമ്പളങ്ങി മഠത്തിന്‍പറമ്പില്‍ ജോയിയിയുടേയും കുഞ്ഞുമോളുടെയുംരണ്ട്‌മക്കളില്‍ മൂത്ത മകനായാണ് ഹരണിയുടെ ജനനം. തുടര്‍ന്ന് ലിംഗമാറ്റത്തിലൂടെ സ്‌ത്രീയായി മാറി, ഏറെദുരിതങ്ങളും പ്രയാസങ്ങളും അനുഭവിച്ച ഹരണി ഇന്ന് രണ്ടുസിനിമകളിലും രണ്ട് ഷോര്‍ട്ട്‌ഫിലിമുകളിലും അഭിനയിച്ചുകഴിഞ്ഞു. രണ്ട് സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനവും നേടി, മോഡലിംഗ് രംഗത്തും ഇന്ന് സജീവസാന്നിധ്യമാണ്.