മോട്ടോര്‍ വാഹനവകുപ്പിന്റെ സ്മാര്‍ട്ട് മൂവ് സോഫ്റ്റ് വെയര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു;മെയ് ഒന്നുമുതല്‍ ‘വാഹന്‍ സാരഥി’

മോട്ടോര്‍ വാഹനവകുപ്പിന്റെ സ്മാര്‍ട്ട് മൂവ് സോഫ്റ്റ് വെയര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു;മെയ് ഒന്നുമുതല്‍ ‘വാഹന്‍ സാരഥി’

April 30, 2019 0 By Editor

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പിന്റെ സ്മാര്‍ട്ട് മൂവ് സോഫ്റ്റ് വെയര്‍ ഇന്നത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. നാളെ മുതല്‍ അതായത് മെയ് ഒന്നുമുതല്‍ കേന്ദ്രീകൃത വെബ് അധിഷ്ഠിത സംവിധാനമായ ‘വാഹന്‍ സാരഥി’യിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പഴയ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സുകളും ഏകീകരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഏകീകൃത പദ്ധതിയുടെ ഭാഗമായാണ് പുതിയ സോഫ്റ്റ് വെയര്‍ ആയ വാഹന്‍ സാരഥി കേരളത്തിലും പ്രാവർത്തികമാക്കുന്നത്‌.

താത്കാലിക വാഹന രജിസ്‌ടേഷന്‍ എടുത്തവര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ എത്തണമെന്ന് ഉദ്യോഗസ്‌ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.താത്കാലിക വാഹന രജിസ്ട്രേഷന്‍ എടുത്തവരുടെ വിവരങ്ങള്‍ പുതിയ സോഫ്റ്റ് വെയറിലേക്ക് ചേര്‍ക്കുന്നതിനും നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനുമാണ് ഈ നടപടി.