മിനി കൂപ്പര്‍ എസ് സ്വന്തമാക്കി നടന്‍ ജോജു ജോര്‍ജ്

മിനി കൂപ്പര്‍ എസ് സ്വന്തമാക്കി നടന്‍ ജോജു ജോര്‍ജ്

April 30, 2019 0 By Editor

മിനി കൂപ്പര്‍ എസ് ആഡംബര ഹാച്ച് ബാക്ക് സ്വന്തമാക്കി നടന്‍ ജോജു ജോര്‍ജ്. 30 ലക്ഷം രൂപയുടെ മിനി കൂപ്പര്‍ എസ് സ്വന്തമാക്കിയിരിക്കുകയാണ് താരം. കൊച്ചിയിലെ പ്രീഓണ്‍ഡ് കാര്‍ ഡീലര്‍സായ ഹര്‍മ്മന്‍ മോട്ടോഴ്‌സില്‍ നിന്നാണ് ജോജു മിനികൂപ്പര്‍ സ്വന്തമാക്കിയിരിക്കുന്നത്.
നേരത്തെ ഫോര്‍ഡ് എന്‍ഡവറും റാംഗ്ലറും സ്വന്തമാക്കിയിട്ടുണ്ട് ജോജു. ബ്രീട്ടീഷ് വാഹനനിര്‍മാതാക്കളായ മിനിയുടെ ഏറ്റവും മികച്ച മോഡലാണ് കൂപ്പര്‍ എസ്. മിനി കൂപ്പര്‍ എസിന്റെ ത്രീ ഡോര്‍ പെട്രോള്‍ ഹാച്ച്ബാക്കാണ് ജോജു സ്വന്തമാക്കിയത്. 2.0 ലിറ്റര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്.