ശ്രീലങ്കയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചു

ശ്രീലങ്കയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചു

May 1, 2019 0 By Editor

ശ്രീലങ്കയില്‍ പള്ളികളില്‍ കുര്‍ബാന പുനരാരംഭിക്കുമെന്ന് കത്തോലിക്ക സഭ. ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടനത്തെ തുടര്‍ന്നാണ് പരസ്യമായ കുര്‍ബാന താത്കാലികമായി നിര്‍ത്തിവെച്ചത്. സോഷ്യല്‍മീഡിയക്ക് ഏര്‍പ്പെടുത്തിയ നിരോധനവും ശ്രീലങ്കന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.

മെയ് അഞ്ച് മുതല്‍ ശ്രീ​​​ല​​​ങ്ക​​​യി​​​ലെ ഏ​​താ​​നും​​ പ​​​ള്ളി​​​ക​​​ളി​​​ൽ പ​​​ര​​​സ്യ​​​മാ​​യ കുര്‍ബാന പു​​ന​​രാ​​രം​​ഭി​​ക്കു​​മെന്ന് കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് അറിയിച്ചു. കര്‍ശന സുരക്ഷയിലാകും കുര്‍ബാന. ഇടവ​​​കാം​​​ഗ​​​ങ്ങ​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി വി​​​ജി​​​ല​​​ൻ​​​സ് ക​​​മ്മി​​​റ്റി​​​ക​​​ൾ രൂപീകരിച്ചിട്ടുണ്ട്. പ​​​ള്ളി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന ഓ​​​രോ​​​രു​​​ത്ത​​​രെ​​യും കമ്മിറ്റി പ​​രി​​ശോ​​ധി​​ച്ച ശേഷമേ പള്ളിക്കുള്ളില്‍ പ്രവേശിപ്പിക്കു എന്നും ക​​​ർ​​​ദി​​​നാ​​​ൾ ‌അ​​​റി​​​യി​​​ച്ചു.