കേരള എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷ ഇന്ന് ആരംഭിക്കും; ആകെ 1,12,163 അപേക്ഷകര്‍

തിരുവനന്തപുരം: കേരള എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷ ഇന്ന് ആരംഭിക്കും. സംസ്ഥാനത്തെ 14 ജില്ലകളിലും ഡല്‍ഹി,ദുബായ്,മും ബൈഎന്നിവിടങ്ങളിലായി ആകെ 329 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. രാവിലെ 10 മുതല്‍…

തിരുവനന്തപുരം: കേരള എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷ ഇന്ന് ആരംഭിക്കും. സംസ്ഥാനത്തെ 14 ജില്ലകളിലും ഡല്‍ഹി,ദുബായ്,മും ബൈഎന്നിവിടങ്ങളിലായി ആകെ 329 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. രാവിലെ 10 മുതല്‍ 12.30 വരെയാണ് പരീക്ഷ.91,807 പേര്‍ എഞ്ചിനീയറിംഗിനും ഫാര്‍മസിക്ക് 63,474 പേരും അപേക്ഷിച്ചിട്ടുണ്ട്. രണ്ടിനും കൂടി അപേക്ഷിച്ചത് 1,12,163 പേരാണ്.

രണ്ട് ദിവസങ്ങളായി നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ഇന്ന് രാവിലെ എട്ടിന് കേന്ദ്രങ്ങളില്‍ എത്തിച്ചു. ആദ്യ പേപ്പര്‍ ഫിസിക്‌സും കെമിസ്ട്രിയുമാണ്.പരീക്ഷാ നടത്തിപ്പിനായി അധ്യാപകരുള്‍പ്പെടെ 7000 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചുള്ളത് വിദ്യാര്‍ത്ഥികള്‍ 9 30 ന് പരീക്ഷാഹാളില്‍ പ്രവേശിക്കണം.അഡ്മിറ്റ് കാര്‍ഡിന്റെ കളര്‍ പ്രിന്റൌട്ടും ഹാജരാക്കേണ്ടതുണ്ട്.

അതേസമയം, അപേക്ഷയിലെ അപാകതകള്‍ നിമിത്തം അഡ്മിറ്റ് കാര്‍ഡ് തടഞ്ഞ് വച്ചിരുന്നവര്‍ക്ക് അത് ഉപാധികളോടെ ലഭ്യമാക്കിയിട്ടുണ്ട്

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story