ഫോണി ചുഴലിക്കാറ്റിന് ഇരയായവർക്ക് പിന്തുണയുമായി ക്രിക്കറ്റ് താരങ്ങൾ
ഇന്ത്യന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച ഫോണി ചുഴലിക്കാറ്റിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഒഡീഷ. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ അപകടങ്ങളില്‍ ഒഡീഷയില്‍ മൂന്ന് പേര്‍ മരിച്ചു. വ്യാപകമായി മരങ്ങള്‍ കടപുഴകുകയും കെട്ടിടങ്ങള്‍ക്ക്…

ഇന്ത്യന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച ഫോണി ചുഴലിക്കാറ്റിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഒഡീഷ. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ അപകടങ്ങളില്‍ ഒഡീഷയില്‍ മൂന്ന് പേര്‍ മരിച്ചു. വ്യാപകമായി മരങ്ങള്‍ കടപുഴകുകയും കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഒഡീഷയില്‍ ഇപ്പോഴും കനത്ത മഴയും കാറ്റും തുടരുകയാണ്.ഫോണി ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങളൊന്നും വിതക്കാതെ കടന്നുപോകാൻ രാജ്യനിവാസികളെല്ലാം പ്രാർത്ഥനയിലാണ്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ചുഴലിക്കാറ്റ് ബാധിച്ചവർക്ക് പിന്തുണയുമായി വന്നിരിക്കുന്നു. ഫോണി ചുഴലിക്കാറ്റ് ബാധിച്ച എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു എന്നാണ് വിരാട് കോഹ്‍ലി തന്റെ ട്വിറ്റർ എകൗണ്ടിലൂടെ പ്രതികരിച്ചത്.
രോഹിത് ശര്‍മയും ഒഡീഷയുടെ രക്ഷക്കായി പിന്തുണയുമായി വന്നിട്ടുണ്ട്. ഇന്ത്യന്‍ താരവും ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ ശിഖർ ധവാൻ ചുഴലിക്കാറ്റിന്റെ സമയത്ത് എടുക്കേണ്ട മുൻകരുതലുകളുടെ പോസ്റ്ററാണ് ട്വിറ്ററിലൂടെ പങ്ക് വെച്ചിരിക്കുന്നത്.