
കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് റിയാസ് പദ്ധതിയിട്ടു: എന്‍ ഐ എ
May 6, 2019കൊച്ചി: ഐ എസിനായി കേരളത്തില്‍ പലയിടത്തും ചാവേര്‍ ആക്രമണം നടത്താന്‍ എന്‍ ഐ എ കസ്റ്റഡിയിലെടുത്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ പദ്ധതിയിട്ടതായി എന്‍ ഐ എ. കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് എന്‍ ഐ എയുടെ വെളിപ്പെടുത്തല്‍. ഇത് സംബന്ധിച്ച് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി റിയാസിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നും എന്‍ ഐ എ ആവശ്യപ്പെട്ടു. എന്‍ ഐ എ കസ്റ്റഡി അപേക്ഷയില്‍ കോടതി ഉടന്‍ തീരുമാനമെടുക്കും
കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ റിയാസ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. റിയാസിനെ കൂടുാതെ മലയാളികളായ മറ്റുള്ളവര്‍കൂടി ഇതിന് പിന്നിലുണ്ടെന്നാണ് സംശയം. ഇത് സംബന്ധിച്ച് വിശദ അന്വേഷണം ആവശ്യമാണ്. ഇതിന് തെളിവ് ശേഖരിക്കുന്നതാണ് റിയാസിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നതെന്നും എന്‍ ഐ എ അറിയിച്ചു.