കൊളംബോ സ്‌ഫോടനം: രഹസ്യ താവളത്തില്‍ പരിശീലനം നേടിയത് 38 ഭീകരര്‍

കൊളംബോ സ്‌ഫോടനം: രഹസ്യ താവളത്തില്‍ പരിശീലനം നേടിയത് 38 ഭീകരര്‍

May 8, 2019 0 By Editor

കൊളംബോ: ശ്രീലങ്കയിലെ ചാവേറാക്രമണത്തിന് മുന്നോടിയായി 38 ഭീകരര്‍ക്ക് രഹസ്യ താവളത്തില്‍ പരിശീലനം നല്‍കിയിരുന്നതായി വിവരം. ശ്രീലങ്കന്‍ പൊലീസ് സംശയാസ്പദമായി പിടികൂടിയ ചിലരെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരം ലഭിച്ചത്.ഭീകരര്‍ക്ക് പരിശീലനം നല്‍കിയിരുന്ന രഹസ്യതാവളം കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. ഭീകര സംഘടനയായ നാഷണല്‍ തൗഹീത്ത് ജമാഅത്തിലെ 38 പേര്‍ക്ക് ഇവിടെ പരിശീലനം ലഭിച്ചുവെന്നാണ് വിവരം. നുവാര എലിയ എന്ന സ്ഥലത്തെ ഒരു ചേരിപ്രദേശത്താണ് ഈ രഹസ്യകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ആക്രമണത്തിന്‌ നാല് ദിവസം മുന്‍പ് വരെ ഇവിടെ ഭീകരര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ആക്രമണത്തിന്റെ സൂത്രധാരനും നാഷണല്‍ തൗഹീത്ത് ജമാഅത്ത് തലവനുമായിരുന്ന സഹ്‌റാന്‍ ഹാഷിമും ഇതില്‍ പങ്കെടുത്തിരുന്നതായാണ് വിവരം. ഈ കെട്ടിടം വാടകയ്ക്ക് എടുത്താണ് പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടത്തിന്റെ ഉടമയേയും ഭീകരര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയിരുന്ന രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.