ശ്രീലങ്കയില്‍ വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചു

ശ്രീലങ്കയില്‍ വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചു

May 14, 2019 0 By Editor

ശ്രീലങ്കയില്‍ വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചു. മുസ്‍ലിം പള്ളികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപകമായി ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ രാജ്യവ്യാപകമായി കര്‍ഫ്യു പ്രഖ്യാപിച്ചത്.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരകളാണ് മത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇതിന്റെ തുടര്‍ച്ചയായി നിരവധി ആക്രമണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ രാജ്യത്ത് കര്‍ഫ്യു പ്രഖ്യാപിച്ചത്. ക്രിസ്ത്യന്‍ മതവിഭാഗക്കാര്‍ കൂടുതലായി താമസിക്കുന്ന ചിലോവില്‍ മുസ്‍ലിം പള്ളിക്ക് നേരെ കല്ലേറുണ്ടായി.

അതേസമയം കുറുനേകല ജില്ലയില്‍ മുസ്‍ലിം വ്യാപാര സ്ഥാപനത്തിന് നേരെ പതിനഞ്ചോളം പേരടങ്ങുന്ന ഒരു സംഘം ആക്രമണം നടത്തുകയും ചെയ്തു. ഹെറ്റിപോള നഗരത്തില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ നിരവധി കടകള്‍ക്ക് തീയിടുകയും ‌ചെയ്തിട്ടുണ്ട്. രാജ്യത്ത് പലയിടങ്ങളിലും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി പൊലീസ് അറിയിച്ചു.